ഇസ്രായേൽ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; 17 പേർക്ക് പരിക്ക്
റഷ്യയോട് രണ്ട് യുദ്ധ വിമാനങ്ങൾ ആവശ്യപ്പെട്ട് ഇറാൻ
ജറുസലേം: വടക്കൻ ഇസ്രായേലിലെ നഹാരിയയിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു. നിരവധി ഡ്രോണുകളാണ് ഹിസ്ബുല്ല വിക്ഷേപിച്ചതെന്നും ഇതിൽ ഒന്നിനെ പ്രതിരോധിക്കാൻ സാധിച്ചെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വടക്കൻ ഇസ്രായേലിലെ സൈന്യത്തിന്റെ ഗോലാനി ബ്രിഗേഡ് ആസ്ഥാനവും മറ്റൊരു സൈനിക താവളവുമാണ് ലക്ഷ്യമിട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു.
തങ്ങളുടെ മുതിർന്ന കമാൻഡറെ വധിച്ചതിന് വലിയ തിരിച്ചടി നൽകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രായേലിൽ ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ സൈന്യം നിർദേശം നൽകിയിരുന്നു.