ഒടുവിൽ നാഥനില്ലാതെ ‘അമ്മ’: പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു; ഒപ്പം 17 എക്സിക്യൂട്ടീവ് അംഗങ്ങളും
കൊച്ചി: മലയാള സിനിമയിലെ താര സംഘടന അമ്മയിൽ കൂട്ടരാജി. സിദ്ദിഖിനു പിന്നാലെ മോഹൻലാലും പടിയിറങ്ങി. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവച്ചു. ഇതുസംബന്ധിച്ച് മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. പ്രസിഡന്റിനു പിന്നാലെ 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്അമ്മയുടെ തലപ്പത്തു നിന്നും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കൂട്ടരാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.