പുന്നാട് നിവേദിത വിദ്യാലയത്തിൽ ശാസ്ത, ഗണിതശാസ്ത്രമേള 'എക്സ്പ്ലോർ 2024' നടത്തി

പുന്നാട്  നിവേദിത വിദ്യാലയത്തിൽ ശാസ്ത, ഗണിതശാസ്ത്രമേള 'എക്സ്പ്ലോർ 2024' നടത്തി 







ഇരിട്ടി: ശാസ്ത്രം കേവലം വായിച്ച് പഠിക്കുവാൻ മാത്രമല്ല മറിച്ച് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വായത്ത മാക്കേണ്ടതാണെന്ന് മഹാത്മാഗാന്ധി കോളജ് റിട്ട. പ്രൊഫ. ഡോ.കെ. വി. ദേവദാസ് പറഞ്ഞു. പുന്നാട് നിവേദിത വിദ്യാലയത്തിൽ നടന്ന ശാസ്ത, ഗണിതശാസ്ത്രമേള 'എക്സ്പ്ലോർ 2024' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൾ എം. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി പ്രസിഡണ്ട് ബാലഗോപാലൻ മാസ്റ്റർ, എ. കെ. സുരേഷ് കുമാർ, കെ. രഞ്ജിനി എന്നിവർ സംസാരിച്ചു. മേളയിൽ 35 വിഷയങ്ങളിലായി 370 വിദ്യാർത്ഥികൾ പങ്കെടുത്തു.
ശാസ്ത്രമേളയുടെ ഭാഗമായി ഭാരതീയ വിദ്യാ നികേതൻ ജില്ലാതല ക്വിസ് , പേപ്പർ പ്രസൻ്റേഷൻ എന്നിവ പുന്നാട് നിവേദിത വിദ്യാലയത്തിൽ വെച്ച് 17ന് ശനിയാഴ്ച നടക്കും.