കത്തുന്ന ചൂടും മറ്റ് സാങ്കേതിക തകരാറുകളും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ ഈ വർഷം ഇന്ത്യയിലുടനീളം വൈദ്യുതി ബില്ലുകളുടെ വർധനവ് നിരവധി ഉപഭോക്താക്കളെ ബാധിച്ചു.
എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു കുടുംബത്തിന് ആയിരക്കണക്കിന് അല്ല ലക്ഷക്കണക്കിന് രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചത്. നാലംഗ കുടുംബത്തിന് ജൂൺ-ജൂലൈ മാസത്തിൽ ലഭിച്ച വൈദ്യുതി ബില്ല് 20 ലക്ഷം രൂപയാണ്. സൗത്ത് ഗുജറാത്ത് പവർ കമ്പനിയാണ് വൈദ്യുതി ബിൽ നൽകിയത്.
കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും പകൽ സമയത്ത് വീട്ടിൽ ഇല്ലെന്നും അവർ വിശദീകരിച്ചു. ‘ഞങ്ങൾക്ക് നാല് ബൾബുകൾ, നാല് ഫാനുകൾ, ഒരു ഫ്രിഡ്ജ്, ഒരു ടിവി എന്നിവയുണ്ട്. ഞങ്ങൾ മൂന്ന് പേർ ജോലിയുള്ളതിനാൽ ദിവസത്തിൽ കൂടുതൽ സമയവും പുറത്താണ്’ എന്നാണ് കുടുംബം വ്യക്തമാക്കിയത്.
ബിൽ ലഭിച്ച ശേഷം കുടുംബം ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡുമായി (ജിഇബി) ബന്ധപ്പെട്ടു. ശേഷം ഔട്ട്ലെറ്റ് അനുസരിച്ച് കുടുംബത്തിന് ഒരു മണിക്കൂറിനുള്ളിൽ ശരിയാക്കിയ ബിൽ ലഭിക്കുകയും ചെയ്തു