മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 31 ന് രാവിലെ 10.30 ന് മട്ടന്നൂരില്‍ ജനകീയ സദസ്സ് നടത്തും

പുതിയ ബസ് റൂട്ടുകള്‍: 31ന് മട്ടന്നൂരില്‍ ജനകീയ സദസ്സ്


















മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 31 ന് രാവിലെ 10.30 ന് മട്ടന്നൂരില്‍ ജനകീയ സദസ്സ് നടത്തും.
നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് ജനകീയ സദസ്സ് നടത്തുന്നത്. റൂട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.
ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ബസ് ഓണേഴ്സ്  അസോസിയേഷന്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.