ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസാ രഹിത യാത്രയ്ക്കാണ് ഈ രാജ്യം അവസരം നല്‍കുന്നത്.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ശ്രീലങ്ക. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസാ രഹിത യാത്രയ്ക്കാണ് ഈ രാജ്യം അവസരം നല്‍കുന്നത്. ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാകുകയെന്നാണ് റിപ്പോര്‍ട്ട്.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്ഒക്ടോബര്‍ ഒന്നു മുതലാണ് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക. 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും. ആറ് മാസത്തെ ഈ പദ്ധതി വഴി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കുകയുമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
. ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയടക്കം നിരവധി രാജ്യക്കാര്‍ക്കാണ് ഇത്തവണ വിസയില്ലാ യാത്രക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതിന്‍റെ പൈലറ്റ് പദ്ധതി അവതരിപ്പിച്ചിരുന്നു.