ജില്ലയില്‍ ആകെ പത്ത് ക്യാമ്പുകളിലായി 106 കുടുംബങ്ങള്‍
ജില്ലയില്‍ മൂന്നു താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 106 കുടുംബങ്ങളിലെ 374 അംഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നു. തലശ്ശേരി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 182 പേര്‍ താമസിക്കുന്നു.
ഇരിട്ടി താലൂക്കില്‍ 41 കുടുംബങ്ങളിലെ 185 പേര്‍ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നു. കണ്ണൂര്‍ താലൂക്കിലെ ഒരു ക്യാമ്പില്‍ രണ്ട് കുടുംബങ്ങളിലെ ഏഴ് പേരാണ് നിലവില്‍ ഉള്ളത്.
ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്ച മൂന്ന് താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 129 കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.