ദുരിതബാധിതർക്കായി 50 വീടുകൾ; സന്നദ്ധതയറിയിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

ദുരിതബാധിതർക്കായി 50 വീടുകൾ; സന്നദ്ധതയറിയിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ


കൽപ്പറ്റ> വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ സന്നദ്ധത അറിയിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ദുരിതബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകൾ സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങൾക്ക് വിധേയമായും നിർമ്മിച്ചു നൽകും.

ജില്ലാ കളക്ടറുടെ ചേബറിൽ വച്ച് മന്ത്രി കെ രാജൻ, മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ എന്നിവർക്ക് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മർത്തോമ മാത്യൂസ് ത്രിതീയൻ വീട് നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചുള്ള കത്ത് കൈമാറി. യൂഹാനോൻമാർ പോളിക്കർപ്പോസ് (അങ്കമാലി), ഗീവർഗീസ് മാർ ബർണബാസ് (സുൽത്താൻ ബത്തേരി), സഭാ ട്രസ്റ്റി റോണി വർഗീസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പങ്കെടുത്തു.