പി​ന്തു​ണ​ക്ക് ന​ന്ദി; ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍​ത്തി​യെ​ന്ന് വ​യ​നാ​ട് ക​ള​ക്ട​ർ

പി​ന്തു​ണ​ക്ക് ന​ന്ദി; ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍​ത്തി​യെ​ന്ന് വ​യ​നാ​ട് ക​ള​ക്ട​ർ



ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ലെ ദു​ര​ന്ത ബാ​ധി​ത​ര്‍ ക​ഴി​യു​ന്ന ക്യാ​മ്പു​ക​ളി​ലേ​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ല്‍ ആ​വ​ശ്യ​ത്തി​നു​ണ്ടെന്നും ഇ​തി​നാ​ല്‍ ത​ല്‍​ക്കാ​ല​ത്തേ​ക്ക് ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ച​താ​യും വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ മേ​ഘ​ശ്രീ അ​റി​യി​ച്ചു.

വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ള്‍​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്ഥി​ര​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി സ​ഹാ​യം ന​ൽ​കി​യ​തി​ന് പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു..