വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി സഹായഹസ്തവുമായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം

വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി സഹായഹസ്തവുമായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം





വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി സഹായഹസ്‌തവുമായി കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രവും.

ഡിവൈഎഫ്ഐയുടെ വീട് നിർമാണ പദ്ധതിയിലേക്കായി ഒരു ദിവസത്തെ നടവരവാണ് ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്ബൂതിരി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് കൈമാറിയത്.ചടങ്ങിൽ പേരാവൂർ ബ്ലോക്ക്ഭാരവാഹികളായ രഗിലാഷ് കെ, ശ്രീജിത്ത് കെ, അമൽഎം.എസ്, നിഗിലേഷ് പി, സജിൻ പി വി, ജിഗേഷ് പി അമ്ബലം ട്രസ്റ്റി ബോർഡ് ചെയർമാൻ മനോഹരൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ഗോപാലൻ തുടങ്ങിയ വരും പങ്കെടുത്തു.

കണ്ണൂർ ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. വീരപഴശ്ശിയുടെ കുടുംബ ക്ഷേത്രമായി അറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിൻ്റെ സാംസ്‌ാരിക പൈതൃക ശേഷിപ്പുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.കഥകളിയുൾപ്പടെയുള്ള കേരളീയ കലകളുടെ ആവിർഭാവത്തിനും വളർച്ചയ്ക്കും ഇടം നൽകിയ ക്ഷേത്രമെന്ന ഖ്യാതിയും ഈ ആരാധനാലായത്തിനുണ്ട്.