തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരം? യുവാവ് മരിച്ചത് രോഗം ബാധിച്ചെന്ന് സംശയം, രണ്ടാമൻ ചികിത്സയിൽ


തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരം? യുവാവ് മരിച്ചത് രോഗം ബാധിച്ചെന്ന് സംശയം, രണ്ടാമൻ ചികിത്സയിൽ


തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.