കുറച്ചുകാലമായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി വിഭാഗത്തിൻ്റെ ഡിമാൻഡിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 2024-ൻ്റെ ആദ്യ പകുതിയിലെ മൊത്തം കാർ വിൽപ്പനയിൽ എസ്‌യുവി സെഗ്‌മെൻ്റിന് മാത്രം 52 ശതമാനം വിഹിതമുണ്ടെന്നാണ് കണക്കുകൾ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ, നിങ്ങൾക്ക് ഒരു മികച്ച വാർത്തയുണ്ട്.
പ്രമുഖ കാർ നിർമ്മാതാക്കളായ നിസാൻ ഓഗസ്റ്റ് മാസത്തിൽ അതിൻ്റെ ജനപ്രിയ എസ്‌യുവി മാഗ്‌നൈറ്റിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2024 ഓഗസ്റ്റിൽ നിങ്ങൾ നിസാൻ മാഗ്നൈറ്റ് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് പരമാവധി 82,600 രൂപ കിഴിവ് ലഭിക്കും. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉൾപ്പെടുന്നു. ഡിസ്‌കൗണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്. നിസ്സാൻ മാഗ്‌നൈറ്റിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി നമുക്ക് അറിയാം.
നിസാൻ മാഗ്‌നൈറ്റിൻ്റെ പവർട്രെയിനിനെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിന് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉണ്ട്, അത് പരമാവധി 72 ബിഎച്ച്പി കരുത്തും 96 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. മറ്റൊന്നിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 100 ബിഎച്ച്പി കരുത്തും 160 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
അതേസമയം, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും കാറിൻ്റെ ക്യാബിനിൽ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും കാറിൻ്റെ ഇൻ്റീരിയറിൽ സജ്ജീകരിച്ചിരിക്കുന്നു. ആറ് ലക്ഷം രൂപ മുതൽ 11.27 ലക്ഷം രൂപ വരെയാണ് നിസാൻ മാഗ്‌നൈറ്റിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.