തൃശ്ശൂർ ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ യാത്രക്കാരനും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു, ഓട്ടോയും തല്ലിത്തകര്‍ത്തു; പരാതി

തൃശ്ശൂർ ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ യാത്രക്കാരനും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു, ഓട്ടോയും തല്ലിത്തകര്‍ത്തു; പരാതി


തൃശ്ശൂർ: തൃശൂര്‍ ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വെങ്ങാനല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷാണ് ആക്രമണത്തിനിരയായത്. അനീഷിന്‍റെ ഓട്ടോയും തല്ലി തകർത്തു. ഓട്ടം വിളിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പരാതി.

ഓട്ടം വിളിച്ച യാത്രക്കാരന്‍റെ നേതൃത്വത്തില്‍ 15ലധികം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അനീഷ് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.