"സഫർ" യൂണിറ്റ് യാത്രയ്ക്ക് തുടക്കമായി

"സഫർ" യൂണിറ്റ് യാത്രയ്ക്ക് തുടക്കമായി








ഇരിട്ടി : എസ്.കെ.എസ്.ബി.വി ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടുതീർക്കാം എന്ന പ്രമേയത്തോടു കൂടിയുള്ള സഫർ 2K24 യൂണിറ്റ് യാത്രയ്ക്ക് തുടക്കമായി. പാലോട്ടുപള്ളിയിൽ നിന്നും മഖാം സിയാറാത്തോട് കൂടി യാത്രയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് പാലോട്ടുപള്ളി നൂറുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം എസ്.കെ.ജെ. എം പാലോട്ടുപള്ളി റൈഞ്ച് സെക്രട്ടറി മിഖദാദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്. കെ.എസ്.ബി.വി ഇരിട്ടി മേഖല ചെയർമാൻ അഫ്സൽ ഫൈസി അസ്ഹരി അധ്യക്ഷത വഹിച്ചു. ഫസൽ പാലോട്ടുപള്ളി വിഷയാവതരണം നടത്തി. വസീം സനൂസി,സവാദ് മട്ടന്നൂർ,അഫ്സൽ കാക്കയങ്ങാട് എന്നിവർ സംസാരിച്ചു. മുൻസിർ പുഴക്കര സ്വാഗതവും അഷ്ഫാഖ് മട്ടന്നൂർ നന്ദിയും പറഞ്ഞു. തുടർന്ന് പാലോട്ടുപള്ളി റൈഞ്ചിൻ കീഴിലുള്ള എല്ലാ മദ്റസകളിലും പര്യടനം നടത്തി.