നാഷണൽ സർവ്വീസ് സ്‌കീമിന്റെ സംസ്ഥാന അവാർഡിൽ തിളങ്ങി ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ

നാഷണൽ സർവ്വീസ് സ്‌കീമിന്റെ സംസ്ഥാന അവാർഡിൽ തിളങ്ങി ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ








ഇരിട്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാന അവാർഡിൽ മൂന്ന് പുരസ്‌കാരങ്ങൾ നേടി ഇരട്ടി ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ് ടീം. സംസ്ഥാനത്തെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌ക്കാരത്തിനൊപ്പം മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച വളണ്ടിയർക്കുള്ള പുരസ്‌ക്കാരവും ഇരിട്ടിക്കാണ് ലഭിച്ചത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകൻ ഇ.പി. അനീഷ്‌കുമാറാണ് സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർ. മികച്ച വളണ്ടിയറായി സ്‌കൂളിലെ പി .എസ്. സായന്തും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ തവണയാണ് സ്‌കൂളിന് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മൂന്ന് സംസ്ഥാന അവാർഡുകളും ഈ വിദ്യാലയം നേടിയിരുന്നു. ഇ.പി. അനീഷ് കുമാറിനും പി.എസ്. സായന്തിനും കഴിഞ്ഞവർഷവും സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 2020- 2023 കാലഘട്ടത്തിൽ നടത്തിയ സാമൂഹ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തനത്തിൽ ഊന്നിയ പ്രവർത്തനങ്ങൾക്കും സാമൂഹ്യ, പാരിസ്ഥിതിക, പാലിയേറ്റീവ്, സാംസ്‌കാരിക പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അംഗീകാരം. ജൈവ കാർഷിക രംഗത്തെ നേട്ടങ്ങളും സംസ്ഥാന മികവിന് പരിഗണിക്കപ്പെട്ടു.