സാർവ്വജനീക ഗണേശോൽസവം: സർവ്വകക്ഷി യോഗം വിളിച്ചുചേർത്ത് കേളകം പോലീസ്

സാർവ്വജനീക ഗണേശോൽസവം: 
സർവ്വകക്ഷി  യോഗം വിളിച്ചുചേർത്ത്  കേളകം പോലീസ്  








കേളകം : കേളകം കൊട്ടിയൂർ മേഖലകളിൽ നടക്കുന്ന ഗണേശോത്സവങ്ങളും ഈ കാലഘട്ടത്തിൽ  മേഖലയിൽ വിവിധ  പാർട്ടിസമ്മേളനങ്ങളും നടക്കുന്ന സാഹചര്യത്തിൽ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി  കേളകം പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ  സർവകക്ഷി  യോഗം വിളിച്ചുചേർത്തു. ഉൽസവാഘോഷങ്ങൾ സമാധാന പൂർണ്ണമാക്കാൻ അതത് സംഘാടകർ ഉത്തരവാദിത്വ പൂർണമായ നടപടികൾ  സ്വീകരിക്കണം.  ഉൽസവം, പാർട്ടി സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ  ഉൾപ്പെടെയുള്ളവക്കായി സ്ഥാപിക്കുന്ന പ്രചരണ ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ  സമയബന്ധിതമായി ബന്ധപ്പെട്ടവർ  നീക്കം ചെയ്യണം. ഇപ്പോൾ  നിലനിൽക്കുന്ന സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ എല്ലാവരും  ജാഗ്രത പുലർത്താനും യോഗം തീരുമാനിച്ചു. പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ പതിവാകുന്നതായും ഈ വിഷയത്തിലും കൂടുതൽ ജാഗ്രത വേണമെന്നും പോലീസ് അറിയിച്ചു.  
കേളകം  ഹൗസ് ഓഫീസർ വി.വി. ശ്രീജേഷ് അധ്യക്ഷത വഹിച്ചു.  സന്തോഷ് ജോസഫ് മണ്ണാർകുളം, വിൽസൻ കൊച്ചുപുരക്കൽ (കോൺഗ്രസ്), കെ.പി. ഷാജി, കെ.എൻ. സുനീന്ദ്രൻ (സിപിഎം), പി.ജി. സന്തോഷ് (ബി ജെ പി), കൊച്ചിൻ രാജൻ ( യുണൈറ്റഡ് മർച്ചന്റ് ചേംബർ കേളകം യൂണിറ്റ് പ്രസിഡന്റ് ), കെ.എം. അബ്ദുൽ അസീസ് (പ്രസ് ഫോറം ), എ എസ് ഐ മാരായ സുനിൽ വളയങ്ങാടൻ, ജി.സജേഷ് തുടങ്ങിയവർ യോഗത്തിൽ  പങ്കെടുത്തു.