സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇന്ന് പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. ചിലർ ജീവൻ പണയപ്പെടുത്തി തെരുവിൽ സ്റ്റണ്ടുകൾ നടത്തുമ്പോൾ ചിലർ ആയുധം കാട്ടി നിയമത്തെ കളിയാക്കുന്നു. ഈ പ്രവൃത്തികൾ കാരണം അവർ പലപ്പോഴും ജനപ്രിയരാകുന്നു. പക്ഷേ ഇതിൻ്റെ അനന്തരഫലങ്ങൾ അവർ അനുഭവിക്കേണ്ടിവരും. ഇപ്പോഴിതാ അത്തരം ചില സംഭവങ്ങളുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
തിരക്കേറിയറോഡിലൂടെ ബൈക്കിൽ പാഞ്ഞ യൂട്യൂബർമാർ കറൻസി നോട്ടുകൾ വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹൈദരാബാദിലെ രണ്ടിടങ്ങളിലായാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകൾ. നഗരത്തിലെ തിരക്കേറിയ റോഡിൽ യൂട്യൂബർ, ഒരു ബൈക്കിൽ കറൻസി നോട്ടുകൾ വീശി എറിയുകയായിരുന്നു. ഈ നടപടിയെ തുടർന്ന് അവിടെ സംഘർഷാവസ്ഥയുണ്ടായി. ഗതാഗതം പൂർണമായും സ്തംഭിച്ചു. നോട്ടുകൾ വാങ്ങാൻ ആളുകൾ ഓടിയെത്തിയതോടെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. യൂട്യൂബറായ ഹർഷ് എന്നയാളാണ് ഇങ്ങനെ ചെയ്‍തതെന്നാണ് റിപ്പോര്‍ട്ടുകൾ. മറ്റൊരാൾ ഓടിച്ച ബൈക്കിന് പിന്നിൽ ഇയാൾ ഇരിക്കുന്നത് കാണാം. ഇതിനുശേഷം, തിരക്കേറിയ സ്ഥലത്ത് ഓടുന്ന ബൈക്കിൽ നിന്ന് നോട്ടുകളുടെ കെട്ടുകൾ വായുവിലേക്ക് എറിയുന്നു.
യൂട്യൂബറുടെ സ്റ്റണ്ട് ട്രാഫിക്കിൽ കുഴപ്പം സൃഷ്ടിക്കുന്നതും വീഡിയോയിൽ കാണാം. നോട്ടുകൾ ശേഖരിക്കാനുള്ള ശ്രമത്തിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങുന്നു. യൂട്യൂബറിൻ്റെ ഈ പ്രവർത്തനം മൂലം ആളുകൾ അപകടങ്ങൾക്കും ഇരയാകാം. രണ്ടാമത്തെ ക്ലിപ്പിൽ, മറ്റൊരു യൂട്യൂബറും ഹൈദരാബാദിലെ തിരക്കേറിയ സ്ഥലത്ത് പണം എറിയുന്നത് കാണാം. ഇതുമൂലം അവിടെയും ജനങ്ങൾക്കിടയിൽ തിക്കിലും തിരക്കിലും പെട്ടു. ആളുകൾ ബൈക്കിൽ നിന്നും ഓട്ടോറിക്ഷകളിൽ നിന്നും ഇറങ്ങി പണം വാങ്ങാൻ നെട്ടോട്ടമോടുമ്പോൾ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പണത്തിനായുള്ള തിരക്ക് വൻ ഗതാഗത തടസ്സമുണ്ടാക്കുകയും ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്തു. സുധാകർ ഉദമുല എക്‌സിൽ ഒരു വീഡിയോ ക്ലിപ്പ് പങ്കിടുകയും ഹൈദരാബാദ് പോലീസിൽ നിന്ന് നടപടി ആവശ്യപ്പെടുകയും ചെയ്തു. 'പവർ ഹർഷ' എന്ന മഹാദേവൻ എന്ന യൂട്യൂബർ ട്രാഫിക്കിന് നടുവിൽ പണം എറിയുന്നത് കാണിച്ചതായി അദ്ദേഹം എഴുതി. മറ്റ് ഉപയോക്താക്കളും പോലീസിൽ നിന്ന് നടപടി ആവശ്യപ്പെട്ടു.
ഇവർക്കെതിരെ സൈബരാബാദ് പോലീസ് നടപടിയെടുത്തതായാണ് റിപ്പോർട്ടുകൾ. ഈ കേസിൽ സൈബറാബാദ് പോലീസ് നടപടിയെടുക്കുകയും കുക്കട്ട്പള്ളി പ്രദേശത്ത് പണം എറിഞ്ഞതിന് ഹർഷയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.