പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി …; രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച് ശി​ഖ​ര്‍ ധ​വാ​ന്‍


പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി …; രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച് ശി​ഖ​ര്‍ ധ​വാ​ന്‍


ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ര്‍ ധ​വാ​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം വി​ര​മി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും താ​രം ന​ന്ദി പ​റ​ഞ്ഞു.

2022ല്‍ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ച​ത്. 2010ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലാ​ണ് താ​രം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്.

ഇ​ടം​കെെ​യ​ന്‍ ബാ​റ്റ​ര്‍ ആ​യ ശി​ഖ​ര്‍ ധ​വാ​ന്‍ ടെ​സ്റ്റി​ല്‍ 34 മ​ത്സ​ര​ങ്ങി​ലും ഏ​ക​ദി​ന​ത്തി​ല്‍ 167 മ​ത്സ​ര​ങ്ങ​ളി​ലും ടി20​യി​ല്‍ 68 മ​ത്സ​ര​ങ്ങ​ളി​ലും രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ല്‍ 2,315 റ​ണ്‍​സും, ഏ​ക​ദി​ന​ത്തി​ല്‍ 6793 റ​ണ്‍​സും, ടി20 ​യി​ല്‍ 1759 റ​ണ്‍​സും എ​ടു​ത്തി​ട്ടു​ണ്ട്.