ഇരിട്ടി പയഞ്ചേരി മുക്ക് ട്രാഫിക് സിഗ്നലിൽ വാഹനാപകടം

ഇരിട്ടി പയഞ്ചേരി മുക്ക് ട്രാഫിക് സിഗ്നലിൽ വാഹനാപകടം 







ഇരിട്ടി: പയഞ്ചേരി മുക്കിൽ ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് കണ്ട് പെട്ടെന്ന് നിർത്തിയ കാറിന് പിറകിൽ ലോറിയിടിച്ചു അപകടം. അപകടത്തിൽ കാറിന്റെ പിറക് വശം ഭാഗികമായി തകർന്നു. ഇന്ന് വൈകുന്നേരം 6മണിയോടെ ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ ട്രാഫിക് സിഗ്നൽ റെഡ് ലൈറ്റ് കത്തിയപ്പോൾ പെട്ടെന്ന് നിർത്തിയപ്പോൾ  കാറിന്റെ പിറകിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.