മെമ്പർഷിപ്പ് ക്യാമ്പയിൻ ; ഉളിക്കല്ലിൽ ബി ജെ പി ശില്പശാല നടത്തി
ഉളിക്കൽ : ബി ജെ പി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി ഉളിക്കൽ പഞ്ചായത്ത് ശില്പശാല ഇന്നലെ (30/08/2024) ന് നടന്നു
ഉളിക്കൽ വ്യാപാരഭവൻ ഹാളിൽ നടന്ന ശില്പ ശാല ബിജെപി ഇരിക്കൂർ മണ്ഡലം പ്രസിഡൻ്റ് ശ്രീ സഞ്ജു കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്
രജിമോൻ KR അധ്യക്ഷത വഹിച്ചു. നേതാക്കളായ ശ്രീ AK മനോജ് മാസ്റ്റർ, ശ്രീ PK സുധാകരൻ, ശ്രീ സുരേഷ് ബാബു MN എന്നിവർ ബാബു മെമ്പർഷിപ്പ് പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.
ശിൽപശാലക്ക് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ദിലീപ് MS സ്വാഗതവും ശ്രീ ' ശ്രീനിവാസൻ പരിക്കളം നന്ദിയും പറഞ്ഞു.ശ്രീ ബാബു ചോടോൻ, ശ്രീ M S രവീന്ദ്രൻ, ശ്രീ സുജിത്ത് കൃഷ്ണാടിയിൽ തുടങ്ങിയവർ സംസാരിച്ചു.
സപ്റ്റംബർ 2 മുതൽ 25 വരെയാണ് മെമ്പർഷിപ്പ് കാമ്പയിൻ.വിവിധ ദിവസങ്ങളിലായി ജില്ലാ സംസ്ഥാന നേതാക്കൾ മെമ്പർഷിപ്പ് പ്രവർത്തനവുമായ ബന്ധപ്പെട്ട് പഞ്ചായത്തിൽ പര്യടനം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.