കാസറഗോഡ് : പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ യുവാവ് ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്. പെരിയ നവോദയ നഗറിലെ സുരേഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ യുവതിയുടെ വീട്ടുപറമ്പിൽ നിന്നും അയൽവാസിയായ യുവതി ഓല കൊത്തിയിരുന്നത്രെ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് അയൽവാസിയുടെ ബന്ധുവായ സുരേശൻ യുവതിക്കുനേരെ മകന്റെ മുന്നിൽവച്ച് ഉടുമുണ്ട് പൊക്കി കാണിച്ചത്.