കാത്തിരിപ്പിന് വിരാമമിട്ട് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നിയമ തടസ്സം ഒഴിവായതിന് പിന്നാലെയാണിപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.
സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം, മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച്, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം, വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറായിട്ടുള്ളവർക്ക് പ്രത്യേക കോഡ്, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും എന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നും റിപ്പോർട്ടിലുണ്ട്.
വഴങ്ങാത്ത നടിമാർക്ക് അവസരം ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാർ എന്ന് പറഞ്ഞ് ഒഴിവാക്കുന്നു. സിനിമയിൽ കാസ്റ്റ് ചെയ്‌തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീട്ട് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ തുടരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും വിഷയങ്ങളിൽ പരാതി നൽകാത്തത് ഭയം കൊണ്ടാണെന്നും റിപ്പോർട്ടിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന രഞ്ജിനിയുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണിപ്പോൾ സർക്കാർ റിപ്പോർട്ട്. നാലര വർഷം കഴിഞ്ഞാണ് റിപ്പോർട്ട് പുറത്തെത്തുന്നത്. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ 2017 ലാണ് ജസ്റ്റിസ് ഹേമ കമ്മറ്റിയെ നിയമിക്കുന്നത്.
UPDATING…