പഴയകാല കാർഷിക സംസ്കൃതിയുടെ ഓർമ്മകൾ പങ്കുവെച്ച് നാടെങ്ങും കർഷക ദിനാചരണം നടത്തി.

നാടെങ്ങും കർഷക ദിനാചരണം









ഇരിട്ടി: പഴയകാല കാർഷിക സംസ്കൃതിയുടെ ഓർമ്മകൾ പങ്കുവെച്ച് നാടെങ്ങും കർഷക ദിനാചരണം നടത്തി. വെയിലിലും മഴയിലും ചേറിലും പണിയെടുത്ത് മനുഷ്യന്റെ വിശപ്പാറ്റുന്ന കർഷകരെ ആദരിച്ചും സെമിനാറുകൾ നടത്തിയും ഗ്രാമപഞ്ചായത്തുകളുടേയും കൃഷി ഭവന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളും നടന്നു. 
ആറളം പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടി സണ്ണിജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിലെ 13 കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പിള്ളി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസ് അന്ത്യാകുളം , വൽസ്സാ ജോസ്, ഇ.സി. രാജു, കൃഷി ഓഫീസർ റാം മോഹൻ , ആറളം സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ടി. റോസമ്മ , അസിസ്റ്റന്റ് കൃഷി ഓഫീസർ സി.മധുസൂദനൻ എന്നിവർ സംസാരിച്ചു.

കർഷക ദിനത്തിൽ പുഴക്കര വായനശാല, നാട്ടിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട, ജ. കുനിയിൽ അഹമ്മദ് കുട്ടി ഹാജിക്കയേയും, മികച്ച കർഷക തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. കമലേച്ചിയെയും ആദരിച്ചു. 


    ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി, നന്മ വയോജനവേദി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക ദിനാചരണവും കർഷകരെ ആദരിക്കലും നഗരസഭ കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു. വയോജനവേദി കൺവീനർ വി.എം. നാരായണൻ അധ്യക്ഷനായി. കർഷകരായ ജോണി യോയാക്ക്, എം.രാമചന്ദ്രൻ ,കെ.കിഷോർ, പി.ഷംസുദ്ധീൻ, പി. മായൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നൻമ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.സുരേശൻ കാർഷിക ദിന സന്ദേശം നൽകി. ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.മോഹനൻ, വി.പി. സതീശൻ, സി.കെ. ശശിധരൻ, പി.വി. പ്രേമവല്ലി ,ജോളി അഗസ്റ്റിൻ, ജെയിംസ് കുര്യൻ, എന്നിവർ സംസാരിച്ചു
 തില്ലങ്കേരി് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രതീഷ്, വി.വിമല , അക്ഷയ അംഗങ്ങളായ ആനന്ദവല്ലി , നസീമ, കെ. മനോജ്, രാജൻ, കെ. കുമാരൻ, കൃഷി ഓഫിസർ അപർണ്ണ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി കർഷക പ്രതിനിധികളും പങ്കെടുത്തു. ചടങ്ങിൽ വിവിധ കാർഷിക മേഖലയിൽ മികവ് തെളിയിച്ച താളി ദിവാകരൻ, എം.കെ. സുരേഷ് ബാബു, എം.ശ്രീമതി പെരിങ്ങാനം, പുതിയേടത്ത് സുരേന്ദ്രൻ, എം. അഖിൽ, പി. മുകേഷ്, ഫാത്തിമ, സതീദേവി എന്നിവരെ ആദരിച്ചു. 
 പായം കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു. മികച്ച കർഷകരായ കെ. ആർ. ശ്രീധരൻ, ചാണ്ടി നെല്ലൂർ, വയലേരി ബാലൻ, മഹേശ്വരി ആന്ധ്യൻ, സിദ്ധാർത്ഥ പയ്യനാടൻ, ബിജു മാത്യുവാണികുഴിയിൽ, സെബാസ്റ്റ്യൻ തോറ്റാൽ, ബിനീഷ് തുണ്ടത്തിൽ, സി.കെ. കുമാരൻ എന്നിവരെ ആദരിച്ചു. ദിനാചരണപരിപാടികൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എൻ. ജെസ്സി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ .എൻ. പത്മാവതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമീള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞികണ്ടി, ഷൈജൻ ജേക്കബ്, പി. സാജിദ്, അനിൽ എം കൃഷ്ണൻ, ബിജു കോങ്ങാടൻ സെക്രട്ടറി ഇൻ ചാർജ് സന്തോഷ് കുമാർ , കൃഷി ഓഫീസർ കെ.ആർ. ജിതിൻ , അസിസ്റ്റന്റ് ഓഫീസർ എം.പി. പത്മനാഭൻ എന്നിവർ സംസാരിച്ചു. നടീൽ വസ്തുക്കളുടെ വിതരണവും നടന്നു.
വൈ എം സി എ ഇരിട്ടിയുടെ നേതൃത്തിൽ കർഷകരെ ആദരിച്ചു. നൂതന കൃഷി സമ്പ്രദായം പരീക്ഷിക്കുന്ന കടമ്പഞ്ചിറ ജെയിംസ്, കടമ്പഞ്ചിറ ഏലികുട്ടി എന്നിവരെ ആദരിച്ചു. എം.ടി.ജെയിംസ്, അരുൺകുമാർ, ഷാജി ഇഗ്‌നേഷ്യസ്, മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.
 അയ്യൻകുന്ന് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പളളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. മികച്ച കശുവണ്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ബിജുനിത്ത്കുറുപ്പുംപറമ്പിൽ, മുതിർന്ന കർഷകൻ കുര്യൻ വട്ടക്കുന്നേൽ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബീന റോജസ്, അംഗങ്ങളായ ഐസക്ക് ജോസഫ്, സിന്ധുബെന്നി, സീമ സനോജ്, വി.കെ. ജോസഫ്, ജോളി ജോൺ, ജോസ് എ വൺ, എൻ.പി. ജോസഫ് എന്നിവർ സംസാരിച്ചു.
 പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച ഒൻമ്പത് കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് ആർ. മിനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ജോസ് കുര്യൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ ,കെ. വി. തങ്കമണി, രാഖി രവീന്ദ്രൻ, ടി.ശ്രീജ, എ.സി. സെബാസ്റ്റ്യൻ, അയൂബ് മഞ്ഞാങ്കരി എന്നിവർ സംസാരിച്ചു. ആദരിക്കപ്പെട്ട കർഷകർക്ക് മൊമന്റോയും പൊന്നാടയും വേപ്പിൻ പിണ്ണാക്ക് , മൈക്രോ ഫുഡ് എന്നിവയുടെ കിറ്റ്, ഭൗമ സൂചിക പദവി ലഭിച്ച കുററ്യാട്ടൂർ മാവ് ഗ്രാഫ്റ്റ് എന്നിവ നൽകി. കർഷകർക്കുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കതിർ ആപ് സംബന്ധിച്ചുള്ള വിശദീകരണം കൃഷി അസിസ്റ്റന്റ് ഇ.കെ. വിജിത നിർവഹിച്ചു. ബാലകൃഷ്ണൻ പാലയ്ക്കൽ, വി.ടി. കുഞ്ഞിരാമൻ, സ്മിത തങ്കച്ചൻ, എം.എം. ജോസഫ്, സി.പി. ഗോപിനാഥൻ, ഇ.സുരേന്ദ്രൻ. മാണിക്കോത്ത്, ടി. വി. ബാലൻ എന്നീ കർഷകരെ ആദരിച്ചു.

 ഇരിട്ടി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ ഹാളിൽ നടന്ന കർഷക ദിനാചരണം ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.വിവിധ കാർഷിക മേഖലയിൽ മികവ് തെളിയിച്ച അളോറ പുരുഷോത്തമൻ, കെ. പവിത്രൻ ,കെ. പ്രഭാകരൻ , ബാലകൃഷ്ണൻ, ഇ.സുപ്രഭ, ഉഷ, എം.കെ. ബിജു, മുഹമ്മദ് റാഫി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, പി .കെ. ബൾക്കീസ്, കെ. സോയ, കെ. സുരേഷ്, ടി.കെ. ഫസില, കൗൺസിലർമാരായ സീനത്ത്, വി.ശശി, സി.കെ. അനിത നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, പി.പി.മുകന്ദൻ മാസ്റ്റർ, കെ.പി. പത്മനാഭൻ, പ്രശോഭ് , അഷറഫ് നടുവനാട്, സി.വി.എം. വിജയൻ, കെ.മുഹമ്മദലി, കെ.പി. അലി, സുജിത്ത്, കൃഷി ഓഫിസർ ജിതിൻ, കെ.രാജൻ, പഴശ്ശിരാജ ക്ഷിര സംഘം സെക്രട്ടറി അനൂപ് എന്നിവർ സംസാരിച്ചു.