റൂമിലേക്ക് പല തവണ വിളിച്ചു ; മുകേഷിനെതിരെ ലൈംഗികാരോപണവുമായി വീണ്ടും ടെസ് ജോസഫ്


റൂമിലേക്ക് പല തവണ വിളിച്ചു ; മുകേഷിനെതിരെ ലൈംഗികാരോപണവുമായി വീണ്ടും ടെസ് ജോസഫ്



കൊച്ചി : നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ലൈംഗികാരോപണം. കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നിയമം അധികാരമുളളവര്‍ക്ക് വേണ്ടി മാത്രമെന്ന് ടെസ് ജോസഫ് പറഞ്ഞു.

2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പെരുമാറാന്‍ ശ്രമിച്ചു എന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്

സൂര്യ ടിവിയിൽ നടന്ന കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത് . തനിക്കന്ന് 20 വയസാണ് ​‍​‍പ്രായം . ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് തന്നെ ശല്യപ്പെടുത്തി. മാത്രമല്ല മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാൻ ശ്രമിക്കുകയും ചെയ്തു.

പലതവണ തന്റെ റൂമിലേക്ക് മുകേഷ് പല തവണ വിളിച്ചതായും ടെസ് വെളിപ്പെടുത്തി .പിന്നീട് അന്നത്തെ തന്റെ മേധാവി ഡെറിക് ഒബ്രിയാൻ തന്നോട് ദീർഘനേരം സംസാരിക്കുകയും,തന്നെ അവിടെ നിന്നും രക്ഷപെടുത്തി ഫ്ലൈറ്റിൽ അയക്കുകയുമായിരുന്നു.താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് അന്ന് വ്യക്തമാക്കിയിരുന്നു.മി ടൂ കാമ്പയിൻ തരംഗമായ സമയത്തായിരുന്നു മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നത് . എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണം ചിരിച്ചു തള്ളുന്നുവെന്നാണ് അന്ന് മുകേഷ് പറഞ്ഞത്. മാത്രമല്ല തനിക്ക് അങ്ങനെയൊരു സംഭവം ഓർമ്മയില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.