റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ പാലായിൽ റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സുനിൽ ലാൽ - ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്. നിലത്ത് കിടന്നിരുന്ന റംബൂട്ടാന്റെ കുരു കുഞ്ഞെടുത്ത് താനേ വിഴുങ്ങുകയായിരുന്നു. കുരു തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മരണം സംഭവിക്കുകയായിരുന്നു.