പാഴ്‌സലായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര: പത്തനംതിട്ടയില്‍ ഹോട്ടല്‍ പൂട്ടിച്ചു

പാഴ്‌സലായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര: പത്തനംതിട്ടയില്‍ ഹോട്ടല്‍ പൂട്ടിച്ചു

പത്തനംതിട്ട: ഹോട്ടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. കഴിച്ച് തുടങ്ങിയപ്പോഴാണ് ബിരിയാണിയില്‍ പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ച് പൂട്ടി. ഹോട്ടലിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ തീര്‍ന്നിരുന്നു.