പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി പോലീസ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി  പോലീസ്


കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നടപടികളുടെ ഭാഗമായി രണ്ട് ഡസനിലധികം കേസുകളാണ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി പട്ടാമ്പി പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നടപടികളുടെ ഭാഗമായി രണ്ട് ഡസനിലധികം കേസുകളാണ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.

പട്ടാമ്പി എസ്ഐ മണികണ്ഠൻ കെ, ട്രാഫിക് എസ്ഐ ജയരാജ്‌ കെ പി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് നടപടിയെടുത്തത്. അടുത്ത കാലത്തായി പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നതായി പരാതി ഉയർന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓടിക്കാൻ നൽകിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ജുവനൈൽ ജസ്റ്റിസ് കോടതി കുട്ടികൾക്കെതിരെ മുമ്പാകെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.