പിണറായി. നിക്ഷേപത്തിന് പത്തിരട്ടി ലാഭം വാഗ്ദാനം നൽകി അഞ്ച് ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച മൂന്ന് പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പാതിരിയാട് പറമ്പായിയിലെ ചന്ദ്രൻ ആദൻകുടിയുടെ പരാതിയിലാണ് തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എംഡി കെ. ഡി.പ്രതാപൻ ,കമ്പനിസി.ഇ.ഒ.ശ്രീന പ്രതാപൻ, പ്രമോട്ടർ നിത്യ സുഗതൻ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. പാതിരിയാട് പറമ്പായിയിലെ പരാതിക്കാരനോട് പണം നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ പത്തിരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ കഴിഞ്ഞ വർഷം ജൂലായ് 21ന് ബേങ്ക് അക്കൗണ്ട് വഴി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പിന്നീട് ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.