നടി ഖുഷ്ബു വനിതാ കമ്മിഷനിൽ നിന്ന് രാജിവച്ചു

നടി ഖുഷ്ബു വനിതാ കമ്മിഷനിൽ നിന്ന് രാജിവച്ചു


ചെന്നൈ: ദേശീയ വനിതാ കമ്മിഷൻ അംഗത്വം നടി ഖുഷ്ബു സുന്ദർ രാജിവച്ചു. രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് അറിയിച്ച നടി തുടർന്നും ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ 2023 ഫെബ്രുവരിയിലാണ് വനിതാ കമ്മിഷൻ അംഗമായത്.