കാരറ്റ് വാരിയെടുത്തത് ചോദ്യം ചെയ്തു; റാന്നിയിൽ കടയുടമയെ വെട്ടിക്കൊന്നു
പത്തനംതിട്ട റാന്നിയിൽ കാരറ്റ് വാരിയെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കടയുടമയെ വെട്ടിക്കൊന്നു. അങ്ങാടി എസ്ബിഐക്ക് സമീപം കട നടത്തുന്ന ചേത്തയ്ക്കൽ സ്വദേശി അനിൽ കുമാറാണ്(56) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം
കൃത്യം നടത്തിയ പ്രദീപ്, അനിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി സ്‌കൂട്ടറിൽ എത്തിയ പ്രദീപ് കാരറ്റ് വാരിയെടുക്കുന്നത് അനിൽ ചോദ്യം ചെയ്തു. തുടർന്ന് പ്രദീപ് അനിലിനെ മർദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു
തടസ്സം പിടിക്കാനെത്തിയ കടയിലെ ജീവനക്കാരി മഹാലക്ഷ്മിക്കും പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.