ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍; സമാധാന ചര്‍ച്ചകള്‍ക്ക് പുതിയമാനം; നരേന്ദ്രമോദിയുടെ തീരുമാനം നിര്‍ണായകം

ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍; സമാധാന ചര്‍ച്ചകള്‍ക്ക് പുതിയമാനം; നരേന്ദ്രമോദിയുടെ തീരുമാനം നിര്‍ണായകം


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍.
ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പാക്കിസ്ഥാന്റെ ക്ഷണം. സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമാബാദില്‍ ഒക്ടോബര്‍ 15 ,16 തീയതികളിലാണു സമ്മേളനം. വിവിധ രാജ്യത്തലവന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനു പാക്കിസ്ഥാനാണ് ഇക്കുറി ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യ ഷാങ്ഹായ് കോര്‍പറേഷന്‍ സമ്മേളനത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. കേന്ദ്രം ബിജെപിയാണ് ഭരിക്കുന്നതിനാല്‍ മോദി സമ്മേളനത്തിന് പോകില്ലെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.