കണ്ണൂര്‍ : ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍: 503/2023) തസ്തികയിലെ തിരഞ്ഞെടുപ്പിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആഗസ്റ്റ് 17-ന് ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒബ്ജക്ടീവ് ടൈപ്പ് ഒ എം ആര്‍ പരീക്ഷയുടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തി.
കോഴിക്കോട് ജില്ലയിലെ നടക്കാവ് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് (സെന്റര്‍ നമ്പർ.1391) എന്ന പരീക്ഷ കേന്ദ്രത്തില്‍ ഉള്‍പ്പെട്ടവർക്ക് കോഴിക്കോട് കാരപ്പറമ്പ ഗവ. എച്ച് എസ് എസ് എന്ന കേന്ദ്രത്തിൽ ആയിരിക്കും പരീക്ഷ.
നടക്കാവ് ഗവ. ഗേള്‍സ് എച്ച് എസ് എസ് (പ്ലസ് ടു സെക്ഷന്‍), നടക്കാവ് സബ് പി ഒ, (സെന്റര്‍ നമ്പർ.1392) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെട്ടവർക്ക് കോഴിക്കോട് ഗവ. മോഡല്‍ എച്ച് എസ് എസ് (പ്ലസ് ടു സെക്ഷന്‍) എന്ന കേന്ദ്രത്തിൽ ആയിരിക്കും പരീക്ഷ നടക്കുക.
പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷ എഴുതേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ് എം എസ് അയച്ചതായും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.