‘ മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്’ ; വയനാടിനായി ഹൃദയം തൊടുന്ന കുറിപ്പ്

‘ മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്’ ; വയനാടിനായി ഹൃദയം തൊടുന്ന കുറിപ്പ്




വയനാട് : പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടമായവർക്ക് കൈത്താങ്ങാകാനുള്ള തീരുമാനത്തിലാണ് ഓരോ മലയാളിയും . ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിവിധ സഹായങ്ങള്‍ വയനാട്ടിലെ ജനതയെ തേടിയെത്തുന്നുണ്ട്. ദുരന്തത്തില്‍ അനാധരായ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് നിരവധി ആള്‍ക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോൾ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് .

ഉരുള്‍‌പൊട്ടലില്‍ അനാഥരായ അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ പ്രശംസ നേടുന്നത്. ‘കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞു ഒരുപാട് പോസ്റ്റുകൾ കണ്ടു. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്’. എന്നാണ് നീതു ജയേഷ് എന്ന ഐഡി യില്‍ നിന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

വാർദ്ധക്യത്തിൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നവർ ഉള്ള സമൂഹത്തിലാണ് ഇത്തരമൊരു കുറിപ്പ് പ്രചരിക്കുന്നത് . അതുകൊണ്ട് തന്നെ ഏറെ പേരാണ് ഇവർക്ക് ആശംസയുമായി എത്തുന്നത് .