വിമാനത്തിൽ കലഹം യാത്രക്കാരനെതിരെ മട്ടന്നൂർ എയർപോർട്ട് പോലീസ് കേസെടുത്തു

വിമാനത്തിൽ കലഹം യാത്രക്കാരനെതിരെ മട്ടന്നൂർ എയർപോർട്ട്  പോലീസ് കേസെടുത്തു





 
മട്ടന്നൂർ: വിമാനത്തിനകത്ത് ലഹളയ്ക്കുമുതിർന്ന യാത്രക്കാരനെതിരെ എയർപോർട്ട്പോലീസ് കേസെടുത്തു.ധർമ്മടം സ്വാമിക്കുന്നിലെ പട്ടുവത്തി ഹൗസിൽ സിമ്മി റാമിനെ (50)തിരെയാണ് കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 12.45 മണിയോടെയാണ് സംഭവം. ദോഹയിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം. വിമാനത്തിൽ വെച്ച് ഇയാൾയാത്രക്കാർക്കും ക്യാബിൻ ക്രൂവിനും ശല്യമുണ്ടാക്കുന്ന വിധത്തിൽ കലഹ സ്വഭാവിയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്