സ്‌​കൂ​ളു​ക​ളി​ല്‍ ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സം; സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

സ്‌​കൂ​ളു​ക​ളി​ല്‍ ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സം; സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി



കൊ​ച്ചി: സ്‌​കൂ​ളു​ക​ളി​ല്‍ ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. അ​ധ്യ​യ​ന ദി​വ​സം 220 ആ​ക്കി വ​ര്‍​ധി​പ്പി​ച്ച പു​തി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ സ​ര്‍​ക്കാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ​സ്ടി​എ), കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​സ്ടി​യു), സ്‌​കൂ​ള്‍ ഗ്രാ​ജ്വേ​റ്റ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (പി​ജി​ടി​എ) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍ വി​ധി പ​റ​ഞ്ഞ​ത്.

ജൂ​ണ്‍ മൂ​ന്നി​നാ​ണ് 220 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ 200 അ​ധ്യ​യ​ന ദി​വ​സ​മെ​ന്ന ക​ല​ണ്ട​റി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​വാ​റ്റു​പു​ഴ വി​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.​അ​തേ​സ​മ​യം, വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ റ​ദ്ദാ​ക്കാ​ന്‍ കോ​ട​തി ത​യാ​റാ​യി​ല്ല.