‘അൽ ഹിന്ദ് എയർ’ ; കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാർത്ഥ്യമാകുന്നു


‘അൽ ഹിന്ദ് എയർ’ ; കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാർത്ഥ്യമാകുന്നു





തിരുവനന്തപുരം : നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാർത്ഥ്യമാകുന്നു. ‘അൽ ഹിന്ദ് എയർ’ എന്ന പേര് നൽകിയിരിക്കുന്ന ഈ പുതിയ വിമാന കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നും പ്രവർത്തന അനുമതി ലഭിച്ചു. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ നടത്താനാണ് അൽ ഹിന്ദ് എയറിന് അനുമതി നൽകിയിട്ടുള്ളത്.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹിന്ദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാണ് അൽ ഹിന്ദ് എയർ. 500 കോടി രൂപയോളം പ്രാഥമിക നിക്ഷേപത്തോടെയാണ് വിമാന കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ എടിആർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് തീരുമാനം. കൊച്ചി-ബംഗളൂരു-തിരുവനന്തപുരം-ചെന്നൈ സർവീസ് ആയിരിക്കും പ്രാരംഭ ഘട്ടത്തിൽ ഉണ്ടാവുക.

രാജ്യാന്തര സർവീസുകൾ ആരംഭിക്കുമ്പോൾ എയർബസിന്റെ എ320 വിമാനങ്ങൾ ഉപയോഗിക്കാനാണ് തീരുമാനം. ഇക്കാര്യം കണക്കിലെടുത്ത് രണ്ട് വർഷത്തിനുള്ളിൽ 20 വിമാനങ്ങളോളം സ്വന്തമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു. 100 മുതൽ 240 വരെ സീറ്റുകൾ ഉള്ള വിമാനങ്ങൾ വാങ്ങാൻ താൽപര്യപ്പെടുന്ന കമ്പനി എയർബസ്, ബോയിങ് എന്നീ കമ്പനികളുമായി നാരോ ബോഡി വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നുണ്ട്