പി.വി മമ്മി ഹാജി അനുസ്മരണം
കാക്കയങ്ങാട് : കഴിഞ്ഞദിവസം നിര്യാതനായ പൗരപ്രമുഖനും സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന പി.വി മമ്മി ഹാജിയെ കാക്കയങ്ങാട് പൗരാവലി അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനത്തിൽ മുഴക്കുന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി. വിനോദ് അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം
ജമാഅത്തെ ഇസ്ലാമി മേഖല നാസിം യുപി സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കാക്കയങ്ങാട് മഹല്ല് ഖത്തീബ് മുഹമ്മദ് നിസാമി അനുസ്മരണ പ്രഭാഷണം നടത്തി. കാക്കയങ്ങാട് മഹല്ല് പ്രസിഡണ്ട് ഷമീർ , കെ സാദിഖ് ഉളിയിൽ ,
പി.സി മുനീർ മാസ്റ്റർ, നസീർ നെല്ലൂർ, ഒമ്പാൻ ഹംസ, കെ കെ . സജീവൻ ,മൊയ്തീൻ മാസ്റ്റർ, കെ വി അബ്ദുറഷീദ്,ഹാഷിം വമ്പൻ , .,മുഹമ്മദ് റാഫി , വി. രാജു , പി.പി. മുസ്തഫ, പി.വി നിസാർ തുടങ്ങിയവർ സംസാരിച്ചു.
ടി സുബൈർ സ്വാഗതം പറഞ്ഞു. കെ അബ്ദുൽ റഷീദ് സമാപന പ്രഭാഷണം നടത്തി.