കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അസി. മാനേജർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ അറസ്റ്റിൽ. കിഴുത്തള്ളി സ്വദേശി എ.കെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിന്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്‌സിൽ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെന്നാണ് പരാതി. ഷോറൂം ഉടമസ്ഥന്റെ പരാതിയിന്മേലാണ് നടപടിയുണ്ടായത്.