കണ്ണൂർ സെൻട്രൽ ജയിലിലെ കൊലപാതകം; സഹതടവുകാരനെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ


കണ്ണൂർ സെൻട്രൽ ജയിലിലെ കൊലപാതകം; സഹതടവുകാരനെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരൻ കരുണാകരൻ (86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അക്രമം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് വേലായുധൻ. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.