കൽപ്പറ്റ:ദുരന്തബാധിതരിൽ നിന്നും ഇഎംഐ തുക പിടിച്ച നടപടിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള കേരള ഗ്രാമീൺ ബാങ്ക്. മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. സാധാരണക്കാർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും ഇഎം ഐ ഈടാക്കിയ സംഭവത്തിൽ ക്ഷമാപണവുമായി ബാങ്ക് അധികൃതർ. ബാങ്ക് വായ്‌പയിലേക്ക് ഓട്ടോമാറ്റിക്കായി പണം പിടിച്ച സാങ്കേതിക തക രാണ് വിവാദമായതെന്നും നിലവിൽ പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞ വർക്ക് പണം നൽകിയതായും ബാങ്ക് അധികൃതർ. അവശേഷിക്കുന്ന എല്ലാ ഇടപാടുകാർക്കും ബുധനാഴ്‌ച വൈകീട്ടോടെ എല്ലാവരുടെയും പണം തിരികെ നൽകും. തുടർന്നങ്ങോട്ട് ഇ എം ഐ ഈടാക്കില്ലെന്നും ബാങ്ക് ഉറപ്പ് നൽകി.
ദുരന്തബാധിതരിൽ നിന്നും ഇഎംഐ ഈടാക്കിയ സംഭവം :പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്; മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ
ദുരന്തബാധിതരിൽ നിന്നും ഇഎംഐ ഈടാക്കിയ സംഭവം :പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്; മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ