ഇരിട്ടി താലൂക്ക് ബസ് ഓപ്പറേറ്റർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി.
ഇരിട്ടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി ഇരിട്ടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യയൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വൈകുണ്ഠൻ, അജയൻ പായം, ടൈറ്റസ് ബെന്നി, സാജു സെൻ്റ് ജൂഡ്, പി. പി. പോൾ, എം. സി. ജോണി, എ. രാമചന്ദ്രൻ, കെ. പി. കൃഷ്ണൻ, റഷീദ് കേരള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിങ്കളാഴ്ച 15 ബസുകൾ ആണ് കാരുണ്യ യാത്ര നടത്തിയത്