നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടും

നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടും 




 അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 22ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ്‌സ്‌റ്റേഷനുകളിൽനിന്നുള്ള വൈദ്യുതിവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂർ ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. പ്രവൃത്തി മൂലം അരീക്കോട്-കാഞ്ഞിരോട്, അരീക്കോട്-ഓർക്കാട്ടേരി എന്നീ 220 കെവി ലൈനുകൾ തടസ്സപ്പെടുന്നതിനാലാണിത്.