ആ അശ്ലീല കമന്റിട്ട ജോർജ് ഇതല്ല, ആള് മാറി ഫോട്ടോ പ്രചരിക്കുന്നു; പരാതിയുമായി വിശ്വാസ്

ആ അശ്ലീല കമന്റിട്ട ജോർജ് ഇതല്ല, ആള് മാറി ഫോട്ടോ പ്രചരിക്കുന്നു; പരാതിയുമായി വിശ്വാസ്



കണ്ണൂർ: 'കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി', എന്ന ആടികുറുപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള അരുവിക്കര മൈലം സ്വദേശി ജി വിശ്വാസിന്റെ (രഞ്ജിത്) ചിത്രം. എക്സിബിഷനും തെരുവോര കച്ചവടവും നടത്തുന്ന വിശ്വാസ് ചികിത്സാ ധനസഹായം ആവശ്യപ്പെട്ട് കേരള എക്സിബിഷൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ചിത്രമാണ് തെറ്റായി പ്രചരിക്കുന്നത്.

വയനാട് ഉരൾപൊട്ടൽ ദുരന്തത്തിൽ അനാഥരായ കൈകുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനെതിരെയായിരുന്നു അശ്ലീല കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. കമന്റുകളിൽ ഒന്ന് കണ്ണൂർ സ്വദേശി ജോർജിന്‍റേതായിരുന്നു