ഫോറസ്‌റ്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിനു മുന്നിൽ സൂചന പണിമുടക്ക് എന്ന നിലയിൽ മാർച്ചും ധർണയും നടത്തി.

വേതനം മുടങ്ങിയിട്ട് ഏഴ് മാസം 
ഫോറസ്റ്റ് വാച്ചർമാർ സൂചനാ പണിമുടക്ക് നടത്തി
















ഇരിട്ടി: ഏഴ്  മാസമായി വേദനം  മുടങ്ങിയതിൽ പ്രതിഷേധിച്ച്  വാച്ചർമാരുടെ ഏക സംഘടനയായ ഫോറസ്‌റ്റ് വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിനു മുന്നിൽ സൂചന പണിമുടക്ക് എന്ന നിലയിൽ മാർച്ചും ധർണയും നടത്തി. മാസം 26 ദിവസത്തെ വേതനം അനുവദിക്കണമെന്നും ഇവർ  ആവശ്യപ്പെട്ടു. എഐടിയുസി സംസ്‌ഥാന കൗൺസിൽ ആംഗം സി. വിജയൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് കെ.ടി.ജോസ് അധ്യക്ഷത വഹിച്ചു. എം.ജി. മജുംദാർ, പായം ബാബുരാജ്, യു. സഹദേവൻ, കെ.പി. പത്മനാഭൻ, ബാലൻ പുതുശ്ശേരി, കുത്തുമോൻ, ബിനോയ് കൊട്ടിയൂർ എന്നിവർ പ്രസംഗിച്ചു. വേദനം ലഭിക്കാത്ത പക്ഷം  21 മുതൽ അനിശ്ചിതകാല പണിമുടക്കും അന്നേദിവസം കണ്ണൂർ ഡിഎഫ്ഒ ഓഫിസിനു മുന്നിൽ സമരം നടത്താനും തീരുമാനിച്ചു