വയനാടിന് സഹായവുമായി ഇരിട്ടി ഹൈസ്‌കൂൾ ജൂനിയർ റെഡ് ക്രോസ്

വയനാടിന് സഹായവുമായി ഇരിട്ടി ഹൈസ്‌കൂൾ  ജൂനിയർ റെഡ് ക്രോസ് 








ഇരിട്ടി: വയനാടിന്റെ ദുരന്തമുഖത്ത് ഉറ്റവരെയും ഉടയവരെയും ഉൾപ്പെടെ സർവതും  നഷ്ടപ്പെട്ട് വേതന തിന്നുന്നവർക്ക്‌ തങ്ങളാലാവുന്ന  സഹായ ഹസ്തവുമായി സേവന സന്നദ്ധ സംഘടനയായ ഇരിട്ടി ഹൈസ്‌കൂളിലെ  ജൂനിയർ റെഡ് ക്രോസ്. ഇവർ സ്വരൂപിച്ച അരി അടക്കമുള്ള വസ്തുക്കൾ വെള്ളിയാഴ്ച ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് കൈമാറി. 
  വയനാട് എന്ന അയൽ ജില്ലയെ ഈ ദുരിതകാലത്ത് ചേർത്ത് നിർത്തണമെന്ന് ആഗ്രഹിച്ചപ്പോൾ ആദ്യം ഇവർ കാര്യം അറിയിച്ചത് പ്രഥമാധ്യാപകനോടാണ്.  അദ്ദേഹം സർവ്വപിന്തുണയും വാഗ്ദാനം ചെയ്തപ്പോൾ കുട്ടികൾ  ധൈര്യത്തോടെ മുന്നോട്ട് നീങ്ങി.  ജൂനിയർ റെഡ് ക്രോസ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇവർ  വിഷയം അവതരിപ്പിച്ചപ്പോൾ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ലഭിച്ചു. സഹപ്രവർത്തകരിൽ പലരും ഞങ്ങൾ എന്താണ് ചെയ്തു തരേണ്ടത് എന്ന് ചോദിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ. 
എല്ലാം ഇവർക്ക്  പോസിറ്റീവ് എനർജി ആയിരുന്നു.
അതിനിടയിൽ തുടർച്ചയായി വന്ന അവധികൾ  തെല്ലൊന്നു നിരാശപ്പെടുത്തിയെങ്കിലും  ക്ലാസ് ടീച്ചർമാർ അവരവരുടെ ഗ്രൂപ്പുകളിൽ കൃത്യമായ നിർദ്ദേശങ്ങൾ കൊടുത്തപ്പോൾ ശനിയാഴ്ച  ദിവസം സ്‌കൂൾ അധികൃതർക്കും  ഒരത്ഭുതമായി മാറി.  തുടർച്ചയായി പെയ്യുന്ന മഴയെ അവഗണിച്ചു കൊണ്ട് മാനവികതയുടെ നേർക്കാഴ്ചയായി മാറി കുട്ടികളും രക്ഷിതാക്കളും.
അരി, പഞ്ചസാര, ചായപ്പൊടി, മറ്റു ധാന്യങ്ങൾ,വെളിച്ചെണ്ണ, വിവിധങ്ങളായ മറ്റു ഭക്ഷ്യസാധനങ്ങൾ,  സാനിറ്ററി ഉപകരണങ്ങൾ,  വസ്ത്രങ്ങൾ  തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ  ഇവർ എത്തിച്ചപ്പോൾ അധ്യാപകരടക്കമുള്ള സ്‌കൂൾ അധികൃതർക്കും ഇത്  അത്ഭുതക്കാഴ്ചയായി. 
ഉച്ചയ്ക്ക് 12.30ന് ഇരിട്ടി താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാർ സിജോയ് കെ പോളിനെ  ഈ വസ്തുക്കൾ ഏൽപ്പിക്കുമ്പോൾ  എന്തെന്നില്ലാത്ത  ഒരു ആത്മനിർവൃതിയിലായിരുന്നു സ്‌കൂൾ അധികൃതർ. 
 ആശംസയും പ്രാർത്ഥനയും തന്ന്  പിന്തുണ നൽകിയ സ്‌കൂൾ മാനേജർ അനൂപ് , കൂടെ നിന്ന  പി ടി എ പ്രസിഡന്റ്  ആർ. കെ. ഷൈജു, പ്രഥമാധ്യാപകൻ പുരുഷോത്തമൻ , സ്റ്റാഫ് സെക്രട്ടറി പി. എൻ. ഷീബ,  അവധി ദിവസമായിട്ടും  സ്കൂളിൽ വന്ന്  സഹായങ്ങൾ ചെയ്തു കൊടുത്ത ഥപികമാരായ  ഷീല, ഷിമി, ഓഫീസ് സ്റ്റാഫ്‌ ജിതിൻ, ഈ ദൗത്യത്തിന് സംഭാവന നൽകിയ  മറ്റ് സഹപ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എല്ലാവർക്കും  ജെ ആർ സി  ഇരിട്ടി ഹൈസ്കൂൾ യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഇവർ അറിയിച്ചു.