സുൽത്താൻ ബത്തേരിയിൽ സർവീസ് ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളി മരിച്ചു

സുൽത്താൻ ബത്തേരിയിൽ സർവീസ് ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളി മരിച്ചു 









 സുൽത്താൻബത്തേരി ഹാപ്പി സെവൺ ഡെയ്‌സ് ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ കയറ്റിയിറക്കുന്ന സർവീസ് ലിഫ്റ്റ് താഴേക്ക് പതിച്ച് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി യോഗേ ന്ദ്രപ്രസാദ് (35) ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8.45 ടെയാണ് അപകടം. യോഗേന്ദ്ര പ്രസാദ് താഴത്തെ നിലയിൽ നിന്ന് ലിഫ്റ്റിൽ സാധനങ്ങൾ ഒന്നാം നിലയിലെത്തിച്ച് പുറത്തേക്ക് ഇറക്കുന്നതിനിടെ ഇരുമ്പ് റോപ്പ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഉടനെ യോഗേന്ദ്ര പ്രസാദിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം സുൽ ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്