പാരീസിൽ വച്ച് നടന്ന ഒളിമ്പിക്സ് മത്സരത്തിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യക്കപ്പെട്ട സംഭവത്തിൽ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ രംഗത്തുവന്നു. ഭാരം നിയന്ത്രിക്കേണ്ടത് അത്ലറ്റിന്റെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ പി ടി ഉഷ അവരുടെ മെഡിക്കൽ ടീമിന് നേരെ വരുന്ന ആക്രമണം നിയന്ത്രിക്കേണ്ടതും അത്ലറ്റിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.
50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഫൈനൽ മത്സരത്തിന് മുമ്പായി നടന്ന ഭാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ട് അയോഗയാക്കപ്പെടുകയും പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ വിമർശനവുമായി രംഗത്തുവന്നത്.
ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ്, ജൂഡോ, ബോക്സിങ് എന്നീ കായിക ഇനങ്ങളിലെ ഭാരം നിയന്ത്രിക്കുന്നത് ഓരോ അത്ലറ്റിന്റെയും അവരുടെ പരിശീലകരുടെയും ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞ പിടി ഉഷ ഭാര നിയന്ത്രണം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ ദിൻഷോ പർദ്ദിവാലയുടെ ഉത്തരവാദിത്തമല്ല അതെന്നും പറഞ്ഞു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെ വിലയിരുത്താൻ തിരക്ക് കൂട്ടുന്നവർ ഏതെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിനു മുൻപ് എല്ലാ വസ്തുതകളും പരിഗണിക്കുമെന്ന് പറഞ്ഞ പി ടി ഉഷ ഒളിമ്പിക് അസോസിയേഷന്റെ മെഡിക്കൽ ടീമിനെതിരെയുള്ള വിദ്വേഷം പ്രത്യേകിച്ചും ഡോ പർദ്ദിവാലയക്ക് നേരെയുള്ള വിമർശനം അസ്വീകാര്യവും അപലപനീയവും ആണെന്നും പറഞ്ഞു.