കാക്കയങ്ങാട് പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി.

കാക്കയങ്ങാട് പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി.

ഇരിട്ടി : പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. മുഴക്കുന്ന് ‌സ്റ്റേഷൻ പരിധിയിലെ രണ്ടു വിദ്യാർത്ഥിയെയും പേരാവൂർ സ്‌റ്റേഷൻ പരിധിയിലെ ഒരു വിദ്യാർത്ഥിയെയും ആണ് കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.