വയനാട് ഉരുള്‍പ്പൊട്ടല്‍ സ്ഥലങ്ങളെ ആറ് സോണുകളായി തിരിച്ചു; ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ ഇന്നു തുടരും

വയനാട് ഉരുള്‍പ്പൊട്ടല്‍ സ്ഥലങ്ങളെ ആറ് സോണുകളായി തിരിച്ചു; ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ ഇന്നു തുടരും


വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ ഇന്നു തുടരുമെന്ന് മന്ത്രിസഭ ഉപസമിതി അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍.

പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തിരച്ചില്‍ ആരംഭിക്കും. രാവിലെ ഒമ്പതു മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തിരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തിരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണിത്. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍നടത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.