യെസ് ഭാരതിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗമാണ് തകർന്നു വീണത് ആളപായമില്ല

കൽപറ്റയിൽ പഴയ കെട്ടിടം തകർന്നു;ആളപായമില്ല 



 കൽപറ്റ: ടൗണിൽ കെട്ടിടം തകർന്നു. ആളപായമില്ല. പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണ് അൽപം മുൻപ് തകർന്നത്. യെസ് ഭാരതിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗമാണ് തകർന്നു വീണത് ആളപായമില്ല . കെട്ടിടത്തിൻ്റെ മുകൾ ഭാഗമാണ് തകർന്ന് റോഡിലേക്ക് വീണത്. നഗരസഭ നോട്ടീസ് നൽകിയിരുന്നെങ്കിലും കടക്കാർ ഒഴിയാത്തതാണ് പൊളിക്കാൻ തടസ്സമായത്.